KeralaLatest NewsNews

ഉന്നത ഗുണനിലവാരത്തില്‍ നാവില്‍ കൊതിയൂറും ബേക്കറി വിഭവങ്ങളുമായി ‘നാനീസ്’ വിപണയില്‍ ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം•സ്വാദിഷ്ടമായ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ബേക്കറി വിഭവങ്ങളുമായി ‘നാനീസ് ഫുഡ്‌ പ്രോഡക്ട്സ്’ വിപണിയില്‍ ശ്രദ്ധേയമാകുന്നു. ആറ്റിങ്ങലില്‍ ചാപ്പാത്തിയ്ക്ക് പേരുകേട്ട യമ്മി ഫ്രഷിന്റെ നിര്‍മ്മാതാക്കളാണ് ‘നാനീസി’ന് പിന്നില്‍. നാനീസിന്റെ അത്യാധുനിക ബേക്കിംഗ് യൂണിറ്റ് തിരുവനന്തപുരം പാപ്പനംകോട്ടെ സിഡ്കോ എസ്റ്റേറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.

ഐ.എസ്.ഓ അംഗീകാരമുള്ള യൂണിറ്റില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് കർശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് കൈകൊണ്ട് തിരഞ്ഞെടുത്ത ഉയര്‍ന്നനിലവാരമുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഓരോ ഉത്പന്നത്തിന്റെയും നിര്‍മ്മാണം. കേക്കുകള്‍, ക്രിസ്മസ് കേക്കുകള്‍, ബര്‍ത്ത്ഡേ കേക്കുകള്‍, ബ്രഡ്, ബണ്‍, ദില്‍കുഷ്, ചിപ്സ്, മിക്സ്ചര്‍, ഹല്‍വ, ഹാഫ്-കുക്ക്ഡ് ചപ്പാത്തി മുതലായ നാവില്‍ കൊതിയൂറുന്ന ഒട്ടേറെ ബേക്കറി വിഭവങ്ങള്‍ മിതമായ നിരക്കില്‍ ഇവിടെ നിന്നും നാനീസ് വിപണിയില്‍ എത്തിക്കുന്നു.

ഉയര്‍ന്നനിലവാരമുള്ള ചേരുവകളോടൊപ്പം രാസപദാര്‍ഥങ്ങളോ പ്രിസര്‍വേറ്റീവുകളോ ഉപയോഗിക്കുന്നില്ല എന്നതും നാനീസിന്റെ പ്രത്യേകതയാണ്.

കൂടാതെ പാര്‍ട്ടി/സ്പെഷ്യല്‍ ഓര്‍ഡറുകള്‍ക്ക് പ്രത്യേക ടീമും സുസജ്ജമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : +91 9526 99 29 29

Tags

Related Articles

Post Your Comments


Back to top button
Close
Close