Latest NewsUAENews

ഒരു വയസുകാരന് സമ്മാനമായി ലഭിച്ചത് ഒരു മില്ല്യൺ യുഎസ് ഡോളർ!

ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു മില്ല്യൺ യുഎസ് ഡോളർ സമ്മാനം ലഭിച്ചത്  ഇന്ത്യയ്ക്കാരനായ ഒരു വയസുകാരന്. മുഹമ്മദ് സലാ എന്ന കുട്ടിക്കാണ് ഏകദേശം 7 കോടിയോളം രൂപ സമ്മാനമടിച്ചത്. ആറു വർഷമായി അബുദബിയിൽ താമസിക്കുന്ന 31 കാരനായ റമീസ് റഹ്മാൻ എന്നയാളുടെ മകനാണ് മുഹമ്മദ്. ഒരു വർഷമായി ദുബായി ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന റമീസ് ഇത്തവണ മകന്‍റെ പേരിൽ ലോട്ടറി എടുക്കാനുള്ള തീരുമാനത്തിൽ സന്തോഷിക്കുകയാണ് ഇപ്പോൾ.

മകന്‍റെ ഭാവി സുരക്ഷിതമായി എന്നായിരുന്നു സമ്മാനം ലഭിച്ചത് അറിഞ്ഞതിന് ശേഷമുള്ള റമീസിന്‍റെ പ്രതികരണം. വിജയികളായി മറ്റു മൂന്ന് പേരുടെയും പേരുകൾ പ്രഖ്യാപിച്ചു. ഇറാനിയൻ സ്വദേശിക്കാണ് ബെൻസ് കാർ സമ്മാനമായി ലഭിച്ചത്. കാനഡ സ്വദേശിക്കും, ഫിലിപ്പീൻസ് സ്വദേശിക്കും മോട്ടോർ ബൈക്കുകൾ സമ്മാനമായി ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button