CricketLatest NewsNewsSports

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: സെമിയില്‍ ഇന്ത്യ- പാക് പോരാട്ടം

പൊച്ചെഫെസ്ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നിലവിലെ ജേതാക്കളായ ഇന്ത്യ പാകിസ്ഥാനെ നേരിടും. ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്ട്രൂമില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മത്സരം തുടങ്ങുക. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിടുന്നത്. മികച്ച ഫോമിലുള്ള യശ്വസി ജയ്സ്വാളിലാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ.

ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് മൈതാനത്ത് വീണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ ലോകകപ്പ് ഫൈനലില്‍ ഒരിടം മാത്രമല്ല മുന്നിലുള്ളത്. മൈതാനത്ത് അയല്‍ക്കാര്‍ തമ്മിലുള്ള അങ്കം എക്കാലവും അഭിമാനപ്പോരാട്ടം തന്നെയാണ്. ഇതിനു മുന്നെ 2018 അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ നേരിട്ടപ്പോള്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. അന്ന് 203 റണ്‍സിന് ജയിച്ചാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചതും തുടര്‍ന്ന് ഫൈനലില്‍ കിരീടം നേടിയതും.

ക്വാര്‍ട്ടറില്‍ ശക്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. യശ്വസി ജയ്‌സ്വാളും രവി ബിഷ്‌നോയിയും കാര്‍ത്തിക് ത്യാഗിയുമാണ് ഇന്ത്യയുടെ തുറുപ്പ്ചീട്ടുകള്‍. അതേസമയം 9 വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് അഫ്രീദിയും 7 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിര്‍ ഖാനുമാണ് പാകിസ്ഥാന്റെ തുറുപ്പുചീട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button