Latest NewsNewsInternational

കൊറോണ വൈറസ്: വൈറസ് ബാധിക്കാത്തവരില്‍ നിന്നും രോഗം പടരുമോ? യാഥാര്‍ത്ഥ്യമിങ്ങനെ

കൊറോണ വൈറസ് ബാധിക്കാത്തവരില്‍ നിന്നും രോഗം പടരുമെന്ന് സ്ഥിതീകരിച്ച് പ്രസിദ്ധിച്ച പഠന റിപ്പോര്‍ട്ട് ലോക ജനതയെ ഒന്ന് ഞെട്ടിപ്പിച്ചിരുന്നു. ദി ന്യൂ ഇംഗ്ലളണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് (എന്‍ഇജെഎം) വിവാദ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ചൈനയില്‍ ആരംഭം കുറിച്ച കൊറോണാവൈറസ് രോഗബാധിതരില്‍ നിന്നല്ലാതെ പടരുന്ന പുതിയ കൊറോണാവൈറസ് ഉണ്ടായിരിക്കുന്നു എന്നാണ് പ്രസ്തുത പഠനത്തിലെ കണ്ടെത്താല്‍. എന്നാല്‍ യാതാര്‍ത്ഥ്യം അങ്ങനെ അല്ല.

പുതിയ പഠനങ്ങള്‍ പറയുന്നത് വൈറസ് ബാധിക്കാത്തവരില്‍ നിന്നും രോഗം പകരുമെന്ന വാദം തെറ്റാണെന്നാണ്. ഇത്, രോഗത്തിനെതിരെ പടവെട്ടുന്നവര്‍ക്കെല്ലാം ആശ്വാസം പകരുന്നതാണ്. കൂടാതെ അനാവശ്യ ഭീതി ഒഴിവായി എന്നതും ഒരു നേട്ടമായി കാണാം. ജര്‍മ്മനിയിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ജര്‍മ്മന്‍ സര്‍ക്കാരിന്റെ പബ്ലിക് ഹെല്‍ത് ഏജന്‍സിയാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. അവര്‍ എന്‍ഇജെഎന്‍ അയച്ച കത്തിലാണ് പുതിയ കണ്ടെത്തലുകളുളളത്.

കൊറോണ വൈറസ് ബാധിക്കാത്തവരില്‍ നിന്നും രോഗം പടരുമെന്ന് ചില ചൈനീസ് ഗവേഷകരും വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത (asymptomatic) ആളുകളില്‍ നിന്നും രോഗം പകരുന്നതായി തോന്നുന്നുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, അവരും ഇതിന് വ്യക്തമായ തെളിവൊന്നും നല്‍കിയിരുന്നല്ല. ജര്‍മ്മന്‍കാരായ നാലു പേര്‍ക്ക് കൊറോണാവൈറസ് ബാധയേല്‍ക്കുന്നത് ചൈനയില്‍ നിന്നുള്ള ഒരു ബിസിനസുകാരി ആവരെ സന്ദര്‍ശിച്ചതിനു ശേഷമാണ്. സന്ദര്‍ശന സമയത്ത് അവര്‍ രോഗബാധിതയായിരുന്നില്ല എന്ന തോന്നലാണ് എന്‍ഇജെഎം നടത്തിയ പഠനത്തിനു പിന്നില്‍.

ജര്‍മ്മനിയില്‍ താമസിച്ച സമയത്ത് അവര്‍ ഒരു രോഗലക്ഷണവും കാണിച്ചിരുന്നില്ല. എന്നാല്‍, തിരിച്ചുള്ള ഫ്ളൈറ്റിലിരിക്കുമ്പോള്‍ അവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു എന്നാണ് പുതിയ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.ചൈനയില്‍ നിന്നെത്തിയ സന്ദര്‍ശകയോട് പിന്നീട് ഫോണില്‍ ബന്ധപ്പെട്ടുവെന്നും തനിക്ക് കൊറോണാവൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി അവര്‍ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിട്യൂട്ട് തങ്ങളുടെ കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെയും യൂറോപ്യന്‍ പാര്‍ട്ണര്‍ ഏജന്‍സികളെയും അറിയിക്കുകയായിരുന്നു. രോഗബാധിതരില്‍ നിന്നല്ലാതെ പടരുന്ന പുതിയ കൊറോണാവൈറസ് ഉണ്ടായിരിക്കുന്നുവെന്ന പ്രചാരണം നടന്നുവെന്നത് ഇപ്പോള്‍ പല ഗവേഷകര്‍ക്കും വിഷമമുണ്ടാക്കിയിരിക്കുകയാണ്.

എന്നാല്‍, സ്വീഡനിലെ പബ്ലിക് ഹെല്‍ത് ഏജന്‍സി തെറ്റായി വിവരം പ്രചരിപ്പിച്ചവരോട് ഒരു അനുകമ്പയും ഇല്ലാതെയാണ് പ്രതികരിച്ചത്. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് അവര്‍ തങ്ങളുടെ പ്രബന്ധം അവതരിപ്പിച്ചതെന്നാണ് പബ്ലിക് ഹെല്‍ത് ഏജന്‍സി പറയുന്നത്. ചൈനയില്‍ നിന്നെത്തിയ സ്ത്രീയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല എന്നുവച്ച് അസിംപ്റ്റോമാറ്റിക്കായി രോഗം പകരുമെന്നു പ്രചരിപ്പിച്ചത് ഗുരുതരമായ തെറ്റാണെന്നാണ് മറ്റു പല ഗവേഷകരും ഇപ്പോള്‍ ആരോപിക്കുന്നത്. എന്തായാലും തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മറ്റ് ഗവേഷകര്‍ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button