Latest NewsIndiaNews

കാമുകിയോടുളള ദേഷ്യത്തില്‍ സ്വന്തം കാര്‍ കത്തിച്ച് യുവാവ്

വഡോദര: സിനിമാ സ്‌റ്റൈലില്‍ കാമുകിയോടുള്ള ദേഷ്യത്തില്‍ സ്വന്തം കാര്‍ കത്തിച്ച് യുവാവ്. ഗുജറാത്തിലാണ് സംഭവം. അഹമ്മദാബാദില്‍ നിന്നുള്ള തൊഴില്‍ രഹിതനായ ഐടി എഞ്ചിനീയറാണ് കാമുകിയോടുള്ള ദേഷ്യത്തില്‍ കാര്‍ കത്തിച്ചത്.ആര്‍സി ദത്തിനടുത്തുള്ള വാടിവാടിയിലെ റോഡിലാണ് കാര്‍ കത്തിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് 23 കാരനായ യുവാവ് കാര്‍ കത്തിച്ചത്. ബോംബെ ഷോപ്പിംഗ് സെന്ററിന് പിന്നിലുള്ള ഇടുങ്ങിയ വഴിയില്‍ നിന്ന യുവാവ് ആദ്യം തന്റെ കാറിന്റെ വിന്‍ഡ്ഷീല്‍ഡും ഗ്ലാസ് പാനുകളും കല്ലുകൊണ്ട് തകര്‍ത്തു. പിന്നീട് അദ്ദേഹം മാലിന്യം ശേഖരിച്ച് കാറില്‍ വലിച്ചെറിഞ്ഞു.ഒടുവില്‍ കാറിന് തീയിട്ടു. ഇയാള്‍ നാട്ടുകാര്‍ക്ക് നേരെ കല്ലെറിഞ്ഞതായും ആരോപണമുണ്ട്.

സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനം പോലീസിനെയും അഗ്‌നിശമന സേനയെയും അറിയിച്ചു. കാര്‍ കത്തിച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് സ്വന്തം കാറാണ് കത്തിച്ചതെന്ന് മനസിലായി. അറസ്റ്റ് ചെയ്തിട്ടും ഇയാള്‍ പോലീസ് സ്‌റ്റേഷനിലേക്ക് വരാന്‍ കൂട്ടാക്കിയില്ല. സ്‌റ്റേഷനിലെത്തിയ ഇയാള്‍ എന്തിനാണ് കത്തിച്ചതെന്നോ സംസാരിക്കാനോ തയ്യാറായില്ല. എന്നാല്‍ അച്ഛന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍, അയാള്‍ സത്യം പറഞ്ഞു. തന്റെ കാമുകി കാണാന്‍ വാരമെന്നു പറഞ്ഞിട്ട് വാരാത്തതിനെത്തുടര്‍ന്നുള്ള ദേഷ്യത്തിലാണ് കാര്‍ കത്തിച്ചതെന്ന്. എന്തായാലും പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസുകാര്‍ക്കോ പിതാവിനോ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ന്ന പോലീസ് കേസ് രജിസ്റ്റര്‍ ചെയത് യുവാവിനെ അച്ഛനോടൊപ്പം വിട്ടയച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close