Latest NewsNewsIndia

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം, പ്രചരണം കൊഴുപ്പിച്ച് ബിജെപിയും കോൺ​​ഗ്രസും ആം ആദ്മി പാര്‍ട്ടിയും

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട പ്രചാരണ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മൂന്ന് പാര്‍ട്ടികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഈ മാസം 8-ാം തീയതിയാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുക.

ബി.ജെ.പിക്കായി കേന്ദ്രമന്ത്രിമാരും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണ രംഗത്തുണ്ട്. ഷഹീന്‍ ബാഗ്, സീലംപൂര്‍, ജാമിഅ എന്നിവിടങ്ങളിലെ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഭിന്നിപ്പിക്കാനാണ് എന്നാണ് ബിജെപിയുടെ പ്രചാരണം.

അരവിന്ദ് കെജ്‍രിവാളിന്റെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് റാലികളെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നിലാണ് കെജ്‍രിവാളും ആം ആദ്മി പാര്‍ട്ടിയും. ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയും വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് എ എ പിയുടെ പ്രചാരണം.

ALSO READ: ഇം​പീ​​ച്ച്‌​​മെ​ന്‍റ്: അമേരിക്കൻ പ്രസിഡന്റ് കുറ്റവിമുക്തൻ? ട്രം​പി​നെ​തി​രെ ജ​ന​പ്ര​തി​നി​ധി​സ​ഭ കൊ​ണ്ടു​വ​ന്ന ഇം​പീ​ച്ച്‌​മെ​ന്‍റ് പ്രമേയത്തിൽ സെനറ്റിന്റെ തീരുമാനം ഇങ്ങനെ

പ്രചാരണത്തില്‍ ഏറെ പിന്നിലാണ് കോണ്‍ഗ്രസ്. ഇന്നലെ രാഹുല്‍ ഗാന്ധി ഇറങ്ങിയതോടെയാണ് പ്രചാരണം ചെറിയ തോതിൽ ശക്തമായത്. കോണ്‍ഗ്രസ് ശക്തമായി രംഗത്തിറങ്ങാത്തത് എ.എ.പി വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാതെയാണ് ആം ആദ്മി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റെയും പ്രചരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button