Latest NewsIndiaNews

കാറിലിരുന്നു പൗരത്വ നിയമത്തെ കുറിച്ച് സംസാരിച്ച യാത്രക്കാരനെ പൊലീസിലേൽപ്പിച്ച് ഡ്രൈവറോട് ബിജെപിയുടെ പ്രതികരണം ഇങ്ങനെ

മുംബൈ : കാറിലിരുന്നു പൗരത്വ നിയമത്തെ എതിർത്തു സംസാരിച്ച യുവ കവിക്ക് പണി കൊടുത്തത് ഡ്രൈവർ തന്നെ. പൗരത്വ നിയമത്തിനെതിരെ ഫോണിൽ സംസാരിച്ച യുവകവി ബപ്പാദിത്യ സർക്കാരിനെ (26) പൊലീസിൽ ഏൽപിച്ച ഊബർ ഡ്രൈവർ രോഹിത് ഗൗറിന് ലഭിച്ചത് ബിജെപിയുടെ ആദരം. ബിജെപി മുംബൈ കമ്മിറ്റി അധ്യക്ഷൻ മംഗൾ പ്രഭാത് ലോധ എംഎൽഎ ആണ് ഡ്രൈവറെ സാന്താക്രൂസ് പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ‘അലേർട്ട് സിറ്റിസൻ’ അവാർഡ് നൽകിയത്.  അതേസമയം, ഡ്രൈവറെ സസ്പെൻഡ് ചെയ്ത ഊബർ, കവിയോടു മാപ്പു പറഞ്ഞാണ് സംഭവത്തോട് പ്രതികരിച്ചത്.

കാലഘോഡ ഫെസ്റ്റിവലിൽ കവിത അവതരിപ്പിക്കാൻ രാജസ്ഥാനിലെ ജയ്പുരിൽ നിന്നെത്തിയ ബപ്പാദിത്യ, പൗരത്വ സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ചു സുഹൃത്തിനോടു ഫോണിൽ സംസാരിച്ചതാണു രോഹിതിനെ പ്രകോപിതനാക്കിയത്. പൊലീസ് സ്റ്റേഷനിൽ കാർ എത്തിച്ച് രോഹിത്, കവിയെ അറസ്റ്റ് ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് കവിയെ പൊലീസ് വിട്ടയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button