
കാമുകന് തന്നോടുണ്ടായിരുന്നത് അമിത ലൈംഗികാഭിനിവേശമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ നടി ജെസിക്ക സിംസൺ. 2006ലായിരുന്നു അമേരിക്കൻ നടി ജെസിക്ക സിംസൺ മുൻ ഭർത്താവ് നിക്കുമായി വേർപിരിഞ്ഞത്. തുടർന്ന് ഒൻപത് മാസങ്ങൾക്ക് ശേഷം ഇവർ ഗായകനായ ജോൺ മേയറുമായി അടുക്കുന്നത്. 2005ലെ ഗ്രാമി വേദിയിൽ വച്ചായിരുന്നു ഇവരുടെ ബന്ധത്തിന് തുടക്കമാകുന്നത്. വിവാഹമോചനത്തോടെ ഇരുവരും കൂടുതൽ അടുത്തു.
എന്നാൽ ജോണിന് തന്നോട് വൈകാരികവും ലൈംഗികവുമായ അഭിനിവേശമായിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. തന്റെ പുതിയ പുസ്തകത്തിലാണ് ജെസിക്ക ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പ്ലേബോയ് മാഗസിന് നൽകിയ അഭിമുഖത്തിൽ ജെസിക്കയെ ചൊടിപ്പിക്കുന്ന തരത്തിൽ ജോൺ നടത്തിയ ലൈംഗിക പരാമർശങ്ങൾ മൂലം അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു.
Post Your Comments