Latest NewsSaudi ArabiaNews

സൗ​ദി​യി​ല്‍ ഇ​ന്ത്യാ​ക്കാ​രു​ടെ എണ്ണത്തിൽ വൻകുറവ്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​​ലു​ള്ള ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വൻ കുറവ്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ ആറ് ലക്ഷം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോ​ക്സ​ഭ​യി​ലെ ചോ​ദ്യ​ത്തി​ന്​ ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ന​ല്‍​കി​യ മ​റു​പ​ടി​യിലാണ് ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ന്ത്യാ​ക്കാ​രു​ള്ള രാ​ജ്യം സൗ​ദി​യാ​ണെ​ന്നും ജ​ന​സം​ഖ്യ 26 ല​ക്ഷ​ത്തോ​ള​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കിയത്. 2017 സെ​പ്​​റ്റം​ബ​റി​ല്‍ സൗ​ദി​യി​ല്‍ ഇ​ന്ത്യ​ന്‍ ജ​ന​സം​ഖ്യ 32,53,901 ആ​യി​രു​ന്നു. സൗ​ദി​യി​ല്‍ ന​ട​പ്പാ​ക്കി​യ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ആ​ശ്രി​ത​ര്‍​ക്കു​മു​ള്ള ലെ​വി, തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ സൗ​ദി​വ​ത്​​ക​ര​ണം, എ​ന്നി​വ മൂ​ലം തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട്​ ആ​ളു​ക​ള്‍ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങാ​ന്‍ തു​ട​ങ്ങി​യ​ത്​ മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ്. ഇതിനാലാണ് ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button