Latest NewsUAENewsGulf

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

റിയാദ് : പ്രവാസി മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. യാമ്പുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് ശേഷം യാമ്പുവിലെ താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ യാമ്പു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍കൊണ്ടുപോകും.

Also read : ഗൾഫ് രാജ്യങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്

ഇദ്ദേഹത്തിന് നേരത്തെ​ ഹൃദ്രോഗമുണ്ടായിരുന്നു. ആഞ്ചിയോപ്ലാസ്​റ്റി ചികിത്സ കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തിയിട്ട്​ മൂന്ന് വർഷമായി. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് നിഹാല്‍, നാസില്‍ ബീരാന്‍, ഫാത്തിമ ഹിബ.

shortlink

Related Articles

Post Your Comments

Related Articles


Back to top button