Latest NewsNewsSaudi ArabiaGulf

സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖമീസ് മുശൈത്തില്‍ താമസിച്ചിരുന്ന തിരുവനന്തപുരം കല്ലറ സ്വദേശി നസീബാണ് (27) മരണപ്പെട്ടത്.

Also read : ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട : വീഡിയോ

രാവിലെ ഉറക്കമെഴുന്നേല്‍ക്കത്തിനെ തുടര്‍ന്ന് സുഹൃത്ത് ചെന്നുനോക്കിയപ്പോഴേക്കും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. . മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കും. നടപടികള്‍ പുരോഗമിക്കുന്നു. മൂന്ന് വര്‍ഷം മുമ്പാണ് നസീബ് അവസാനമായി നാട്ടില്‍ പോയത്. അവിവാഹിതനാണ്. മാതാവ് ഒരു വര്‍ഷം മുൻപ് മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button