KeralaLatest NewsNews

കുഞ്ഞാലിമരക്കാരെ കുറിച്ച് ചരിത്രം മറച്ചുവെച്ച ആ സത്യം നാടിനോട് പറയേണ്ടത് എന്റെ കടമ… സംവിധായകന്‍ പ്രിയദര്‍ശന്‍

കൊച്ചി : കുഞ്ഞാലിമരക്കാരെ കുറിച്ച് ചരിത്രം മറച്ചുവെച്ച ആ സത്യം നാടിനോട് പറയേണ്ടത്  തന്റെ കടമയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രം കാത്തിരിയ്ക്കുന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പിറന്നത്. . ചിത്രം മാര്‍ച്ച് 26 നാണ് തിയേറ്ററുകളിലെത്തുക. നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമര്ക്കാരെന്നും അതു നാടിനോടു പറയേണ്ടതു തന്റെ കൂടി കടമയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘പലരും ചോദിച്ചു എന്തിനാണ് കുഞ്ഞാലിമരയ്ക്കാരുടെ കഥ തേടി പോയതെന്ന്. പലരും കരുതുന്നു കുഞ്ഞാലിമരക്കാര്‍ ഏതോ നാട്ടിലെ ഒരു പടയാളിമാത്രമാണെന്ന്. മഹാത്മാഗാന്ധി, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍,ശിവജി മഹാരാജ്,വേലുത്തമ്ബി ദളവ, പഴശ്ശിരാജ എന്നിവരെപ്പോലെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരക്കാര്‍. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണ്. ഞാന്‍ പറയുന്നതു ആ കുഞ്ഞാലിമരക്കാരുടെ കഥയാണ്.’ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button