Latest NewsKeralaNews

തന്റെ പിതാവിന്റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോയെന്ന് സ്വാമി അഗ്നിവേശ്

കണ്ണൂര്‍: തടങ്കല്‍ കേന്ദ്രങ്ങള്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പറയുകയാണെന്ന് സ്വാമി അഗ്നിവേശ്. പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നരേന്ദ്രമോദിയുടെ കൈവശം ഉണ്ടോയെന്നും തന്റെ പിതാവിന്റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോ എന്നും സ്വാമി അഗ്നിവേശ് ചോദിച്ചു.

മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയില്‍ ആണ് അഗ്നിവേശ് മോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കൂടാതെ കേരളത്തെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ ഒന്നിച്ചു നിന്നതിനെയും ഏകകണ്ഠമായി കേരളം പ്രമേയം പാസ്സാക്കിയതിനെയും സ്വാമി അഗ്നിവേശ് അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button