Jobs & VacanciesLatest NewsNews

മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവ് : വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ, കുക്ക് തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുൻഗണന. അഡീഷണൽ ടീച്ചർ തസ്തികയിൽ ബിരുദമുള്ള 25-40 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസവേതനം 9,000 രൂപ. കുക്ക് തസ്തികയിൽ എഴുത്തും വായനയും അറിയാവുന്ന 25-50 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 7,500 രൂപ വേതനം.

Also read : യുഎഇയിൽ ഡോക്ടർമാർക്ക് അവസരം

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 19ന് രാവിലെ 11ന് മഹിള സമഖ്യയുടെ കുഞ്ചാലുംമൂട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം-02. ഫോൺ: 0471-2348666.

shortlink

Related Articles

Post Your Comments

Related Articles


Back to top button