KeralaLatest NewsNews

ഉഗ്രവിഷമുള്ള പാമ്പ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്നു; തലനാരിഴക്ക് രക്ഷപ്പെട്ട് പെണ്‍കുട്ടി

കണ്ണൂര്‍ : ഉഗ്രവിഷമുള്ള പാമ്പ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്നതിനെ തുടര്‍ന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് പെണ്‍കുട്ടി. കണ്ണൂര്‍ മാലൂര്‍ ഇടുമ്പ പള്ളിക്കടുത്ത് ബൈത്തുസഫ മന്‍സിലിലെ മര്യാടന്‍ അസ്‌കറുടെ വീട്ടിലാണ് സംഭവം. ഷൂവിനുള്ളില്‍ഒളിച്ചിരുന്ന പാമ്പില്‍ നിന്നും പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

അസ്‌കറുടെ ഉമ്മയുടെ അനുജത്തിയുടെ മകന്‍ മര്യാടന്‍ അഫ്സല്‍ കൂത്തുപറമ്ബില്‍ ഫാന്‍സി കടയിലെ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയ അഫ്സല്‍ ധരിച്ചിരുന്ന ഷൂ വീട്ടിലെ വരാന്തയില്‍ ഊരിവച്ചിരുന്നു. രാവിലെ തുണി കഴുകുന്നതിനിടെ, അഫ്സലിന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകള്‍ ജസീറ അഫ്സലിന്റെ സോക്സും അലക്കാനെടുത്തു. അപ്പോഴാണ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് തല നീട്ടി ജസീറയെ കടിക്കാനാഞ്ഞത്. ഇതോടെ ജസീറ പാമ്പിനെ കണ്ട് ഭയന്നു നിലവിളിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ഓടിക്കൂടി ഷൂ മുറ്റത്തേക്കിട്ട് നോക്കിയപ്പോള്‍ അതിനകത്ത് ഒളിച്ചിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്. ഉഗ്ര വിഷമുള്ള പാമ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button