Latest NewsNewsIndia

മെട്രോയില്‍ സ്ത്രീയ്ക്ക് നേരെ അവയവ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍

ന്യൂഡല്‍ഹി•ഈ ആഴ്ച ആദ്യം ഡല്‍ഹി മെട്രോ ട്രെയിനിൽ ഒരു സ്ത്രീയ്ക്ക് നേരെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ച കേസില്‍ 28 കാരനായ എഞ്ചിനീയറെ അറസ്റ്റ് ചെയ്തു.

മെട്രോ ട്രെയിനിൽ ഒരു പുരുഷൻ തന്നെ ഉപദ്രവിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ച കേസിൽ നേരത്തെ എഫ്‌ഐആർ ഫയൽ ചെയ്തതായി ഡല്‍ഹി മെട്രോ അധികൃതർ അറിയിച്ചു.

ബുധനാഴ്ച രാത്രി സംഭവത്തെക്കുറിച്ച് യുവതി ട്വീറ്റ് ചെയ്തിരുന്നു. യെല്ലോ ലൈനിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ കോച്ചിൽ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു. മെട്രോ ട്രെയിനിൽ ഗുഡ്ഗാവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റിൽ പുരുഷന്റെ ചിത്രവും അവർ പോസ്റ്റ് ചെയ്തിരുന്നു.

സ്ത്രീയുടെ പോസ്റ്റ്‌ ശ്രദ്ധയിപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസിനും ഡിഎംആർസിക്കും ഡല്‍ഹി വനിതാ കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു.

ഒരു പുരുഷ യാത്രക്കാരന്റെ അശ്ലീല പെരുമാറ്റം സംബന്ധിച്ച പരാതി ഡി‌എം‌ആർ‌സിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലഭിച്ചുവെന്ന് ഡി‌എം‌ആർ‌സി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സാധ്യമായ എല്ലാ സഹകരണവും ഡി‌എം‌ആർ‌സി സ്ത്രീക്ക് ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button