Jobs & Vacancies

തൊഴിൽ നൈപുണ്യ പരിശീലകർ: താത്കാലിക ഒഴിവ്

അമ്പൂരി കുട്ടമലയിലെ ഐ.റ്റി.ഐയിൽ ഇലക്ട്രീഷ്യൻ, കാർപ്പന്ററി ട്രേഡ്, പെരിങ്ങമല ഞാറനീലിയിലെ എം.ഡബ്ല്യു.റ്റി.സിയിൽ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ്‌സ് ടെക്‌നോളജി എന്നിവയിൽ പരിശീലനം നേടിയവർക്ക് എംപ്ലോയബിലിറ്റി സ്‌കിൽ, ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലെയിസ് സ്‌കിൽ എന്നിവയിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിന് 340 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷകർക്ക് സി.റ്റി.എസ്/എ.റ്റി.എസ്(പുതുമുഖങ്ങൾക്ക്) യോഗ്യത വേണം. എംബിഎ/ബിബിഎ/സോഷ്യോളജി, സോഷ്യൽവെൽഫെയർ, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദമുണ്ടാകണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.റ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തൊഴിൽ നൈപുണ്യത്തിൽ പരിശീലനവും നേടിയിരിക്കണം. പ്ലസ്ടു തലത്തിൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ എന്നിവ പഠിച്ചിരിക്കണം. അപേക്ഷകൾ 20ന് മുൻപ് പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 9446952579 (ഐ.റ്റി.ഐ കുട്ടമല ചീഫ് ഇൻസ്ട്രക്ടർ(ഇൻ ചാർജ്), 9746318514 (ഇൻസ്ട്രക്ടർ, എം.ഡബ്ല്യു.റ്റി.സി, ഞാറനീലി).

Tags

Related Articles

Post Your Comments


Back to top button
Close
Close