Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ ബസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർക്ക്​ പരിക്കേറ്റു, 3പേരുടെ നില ഗുരുതരം

റിയാദ് : സൗദി അറേബ്യയിൽ ബസ് മറിഞ്ഞ്​ 18 പേർക്ക്​ പരിക്കേറ്റു. റിയാദ്​ നഗരത്തിന്റെ​ തെക്കുഭാഗമായ​ ദീറാബ്​ ഡിസ്​ട്രിക്​റ്റിൽ ശനിയാഴ്​ച രാവിലെ 11.30ഓടെ സൗദി പബ്ലിക്​ ട്രാൻസ്​പോർട്ട്​ ബസ് ആണ് അപകടത്തിൽപെട്ടത്.

Also read : സൗദിയുടെ യുദ്ധവിമാനം വെടിവച്ചിടുന്ന വിഡിയോ പുറത്തുവിട്ട് ഹൂതി വിമതർ

പരിക്കേറ്റവരെ കിങ്​ സൽമാൻ ആശുപത്രി, അൽഈമാൻ ആശുപത്രി, കിങ്​ സഊദ്​ മെഡിക്കൽ സിറ്റി, അബ്​ദുറഹ്​മാൻ അൽഫൈസൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. മൂന്ന്​ പേരുടെ നിലഗുരുതരമാണ്​. മൂന്ന്​ പേർക്ക്​ സംഭവസ്​ഥലത്ത്​ തന്നെ​ ചികിത്സ നൽകിയെന്നും റെഡ്​ക്രസൻറ്​ വക്​താവ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button