Latest NewsNewsIndiaInternational

ഇന്ത്യന്‍ സന്ദര്‍ശനത്തിന് ട്രംപ് എത്തുമ്പോള്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് മിനിറ്റിന് 55 ലക്ഷം

അഹമ്മദാബാദ്: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുമ്പോള്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് മിനിറ്റില്‍ 55 ലക്ഷംരൂപ. നൂറുകോടിയോളം രൂപയാണ് മൂന്നരമണിക്കൂര്‍ മാത്രമുള്ള ട്രംപിന്റെ സന്ദര്‍ശനത്തിനായി ചെലവാക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമാണ് ചെലവിന്റെ മുഖ്യഭാഗവും വഹിക്കുന്നത്. ഈ മാസം 24,25 തീയതികളിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുക.

80 കോടിയോളംരൂപയാണ് റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി മുടക്കുന്നത്. സുരക്ഷയ്ക്ക് 12 കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്‌കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശതുക. റോഡുകളുടെ നിര്‍മാണം നഗരസഭാ ബജറ്റിലുള്ളതിനാല്‍ നഷ്ടമല്ലെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. 24ന് ഗുജറാക്കിലെക്കെത്തുന്ന ട്രംപ് മൂന്നരയോടെ ഡല്‍ഹിക്കുമടങ്ങും. ഇതിനിടെ റോഡ്ഷോ, സാബര്‍മതി ആശ്രമസന്ദര്‍ശനം, മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍. മോദിക്കൊപ്പം നടത്തുന്ന 22 കിലോമീറ്റര്‍ റോഡ് ഷോ ലോക റെക്കോഡായിരിക്കുമെന്ന് മേയര്‍ ബിജല്‍ പട്ടേല്‍ അവകാശപ്പെട്ടിട്ടുണ്ട്.

അമ്പതിനായിരം ആളുകള്‍ ഇവരെ സ്വീകരിക്കാന്‍ വഴിയോരങ്ങളില്‍ ഉണ്ടാകും. 1,20,000 പേര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇവരിലേറെയും ബി.ജെ.പി. പ്രവര്‍ത്തകരായിരിക്കും. എല്ലാവരുടെയും പേരുവിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. പതിനായിരത്തോളം പൊലീസുകാരാണ് സുരക്ഷയ്ക്കായി ഉണ്ടാവുക. യു.എസ്. സീക്രട്ട് സര്‍വീസ്, എന്‍.എസ്.ജി., എസ്.പി.ജി. എന്നിവര്‍ക്കു പുറമേയാണിത്. പ്രധാനസ്ഥലങ്ങളില്‍ ആന്റി-സ്നൈപ്പര്‍ ടീമും ഉണ്ടാകും. ഇതിനിടെ ഇന്ത്യാസന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്നാണ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button