Latest NewsNewsIndia

രണ്ട് ക്രിമിനലുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ന്യൂഡൽഹി: ഒഖ്‌ല മണ്ഡി പ്രദേശത്ത് ഏറ്റുമുട്ടലിൽ രണ്ട് കുറ്റവാളികളെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെൽ കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

കുറ്റവാളികളായ റഫീക്ക് , രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പോലീസിന് നേരെ നടത്തിയ വെടിവെപ്പില്‍ രണ്ട് പോലീസുകാര്‍ വെടിയുണ്ടയേറ്റുവെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചിരുന്നതിനാല്‍ രക്ഷപ്പെട്ടു.

രണ്ട് ദിവസം മുമ്പ് റഫീക്ക് കാരവാൽ നഗറിലെ ഒരു പ്രോപ്പർട്ടി ഡീലറുടെ കടയ്ക്ക് നേരെ വെടിയുതിർക്കുകയും ഷോപ്പ് ഉടമയ്ക്കും അദ്ദേഹത്തെ കാണാൻ പോയ രണ്ട് പോലീസുകാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ലോനിയിൽ പോയി മറ്റൊരു പ്രോപ്പർട്ടി ഇടപാടുകാരനെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button