KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറിനും വീണ്ടും തിരിച്ചടി : രണ്ടാം ലോക കേരള സഭ സമ്മേളനം ഏറ്റവും വലിയ ആഡംബര ധൂര്‍ത്ത് : സര്‍ക്കാറിനെ വെട്ടിലാക്കി വിശദാംശങ്ങള്‍ പുറത്തുവിട്ട് വിവരാവകാശ രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറിനും വീണ്ടും തിരിച്ചടി , രണ്ടാം ലോക കേരള സഭ സമ്മേളനം ഏറ്റവും വലിയ ആഡംബര ധൂര്‍ത്ത് .സര്‍ക്കാറിനെ വെട്ടിലാക്കി വിശദാംശങ്ങള്‍ പുറത്തുവിട്ട് വിവരാവകാശ രേഖ . രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ചെലവിട്ടത് ഒരു കോടി രൂപയെന്നാണ് വിവരാവകാശ രേഖയില്‍ പറഞ്ഞിരിക്കുന്നത്. കോവളത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കിയതിന് മാത്രം 60 ലക്ഷം രൂപയാണ് ബില്‍. പ്രതിനിധികള്‍ക്ക് താമസിച്ചത് ആഢംബരഹോട്ടലുകളിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമേ മടങ്ങിയുള്ളുവെന്നുമാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്

read also :ഡിജിപി ലോക്‌നാഥ് ബെഹ്‌റ- സര്‍ക്കാര്‍ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു… പുതിയതായി പുറത്തുവന്നിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സംബന്ധിച്ച് : തലനിവര്‍ത്താനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍

ജനുവരി 1,2,3 തീയതികളിലാണ് രണ്ടാം ലോക കേരള സഭ സമ്മേളനം നടന്നത്. ഭരണപക്ഷ എംഎല്‍എമാര്‍, എംപിമാര്‍ക്കും പുറമെ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്. ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്റ് മാനേജ്മെന്റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20ന് ചേര്‍ന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചത്. എന്നാല്‍, അവര്‍ അസൗകര്യം അറിയിച്ചതോടെ അവസാനനിമിഷം കോവളം രാവിസ് ഹോട്ടലിനെ ഭക്ഷണ വിതരണ ചുമതല ഏല്‍പിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തി. തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപ ഭക്ഷണ ബില്ലായി അംഗീകരിച്ചു.

പ്രതിനിധികള്‍ക്ക് ജനുവരി 1,2,3 തീയതികളില്‍ താമസ സൗകര്യമൊരുക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഗസ്റ്റ്ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ നഗരത്തിലെ ഏഴ് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയത്. എന്നാല്‍ ചില പ്രതിനിധികള്‍ നേരത്തെ വന്നതുകൊണ്ടും ചിലര്‍ വൈകി പോയതുകൊണ്ടും ഇത് ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയായി പുനഃക്രമീകരിച്ചു.
താമസ ബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button