KeralaLatest NewsNews

ഡിജിപി ലോക്‌നാഥ് ബെഹ്‌റ- സര്‍ക്കാര്‍ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു… പുതിയതായി പുറത്തുവന്നിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സംബന്ധിച്ച് : തലനിവര്‍ത്താനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ഡിജിപി ലോക്നാഥ് ബെഹ്റ- സര്‍ക്കാര്‍ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. പുതിയതായി പുറത്തുവന്നിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സംബന്ധിച്ചുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയും സര്‍ക്കാറും വെട്ടിലായിരിക്കുകയാണ്. ടെന്‍ഡര്‍ വിളിക്കാതെ ഡിജിപി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതു സര്‍ക്കാരിന്റെ അറിവോടെയെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

read also : ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിയ്ക്കണമെന്ന് കോണ്‍ഗ്രസ് : ബെഹ്‌റയെ എന്‍ഐഎ പുറത്താക്കിയത്

വാഹനങ്ങള്‍ വാങ്ങാന്‍ ഇടപാടിന് അനുമതി നല്‍കിക്കൊണ്ട് ജനുവരി 5-ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ സപ്ലൈ ഓര്‍ഡര്‍ നല്‍കിയ പ്രവൃത്തി സാധൂകരിച്ച് – അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ രണ്ടു ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ 1,10,04,000 രൂപ ചെലവില്‍ വാങ്ങാന്‍ സപ്ലൈ ഓര്‍ഡര്‍ നല്‍കുകയും 30 ശതമാനം മുന്‍കൂര്‍ തുകയായി നല്‍കിയതായും ഡിജിപി അറിയിച്ചിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button