KeralaLatest NewsNews

കരുണ സംഗീത നിശ തട്ടിപ്പ്; 6 ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണ, സന്ദീപ് ജി വാര്യരുടെ ആരോപണങ്ങള്‍ ശരിവച്ച് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അംഗം

കൊച്ചി: കരുണ സംഗീത നിശ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവച്ച് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അംഗം വി.ഗോപകുമാര്‍. പ്രളയ ദുരിതാശ്വാസ നിധി സമാഹരണ പരിപാടിക്ക് വന്‍തുക പിരിക്കുകയും, ഇതില്‍ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്കോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായോ നല്‍കിയില്ലെന്നുള്ളത് ശരിയാണ്. 6 ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണയാണെന്നും ഗോപകുമാര്‍ പറയുന്നു.

സത്യം അറിഞ്ഞേ തീരൂ. സര്‍ക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടര്‍ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്. ആഷിക് അബുവിന്റെയും, റീമയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ ആറ് ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണയാണ്. എഴുപത് ലക്ഷത്തിനു മുകളിലെങ്കിലും കിട്ടിയിരിക്കണം.

റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വേദിയും, പങ്കെടുത്ത താരങ്ങളും എല്ലാം സൗജന്യം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് തുക 500 രൂപ.. കൂടിയത് 5000വും. 5000ത്തിന്റെ 500 ടിക്കറ്റുകള്‍ ഉണ്ടായിരുന്നു. ടിക്കറ്റ് ഇനത്തില്‍ തന്നെ കുറഞ്ഞത് 70 ലക്ഷത്തിനു മുകളില്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകും. ഈ പരിപാടിക്ക് നല്ല രീതിയില്‍ സ്‌പോണ്‌സര്‍ഷിപ്പും, അതുപോലെ ഇവന്റ് പാര്‍ട്ണര്‍മാരും ഉണ്ടായിരുന്നു. 23 ലക്ഷം ഇവര്‍ക്ക് ചിലവ് വന്നു എന്നും, പരിപാടി വന്‍ വിജയമായിരുന്നു എന്ന് ഇവര്‍തന്നെ പറയുന്ന ഈ പരിപാടിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടിയിട്ടുണ്ട്. 23 ലക്ഷം ചിലവാക്കി, താരനിബിഢമായ, കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പോലെ ഉള്ള വേദിയില്‍ നിറഞ്ഞ സദസ്സില്‍ നടത്തിയ ഈ പരിപാടിയില്‍ 6 ലക്ഷത്തോളം രൂപയെ പിരിഞ്ഞു കിട്ടിയുള്ളൂ എന്ന് ആരെയാണ് സംഘാടകര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഗോപകുമാര്‍ ചോദിച്ചു.

പരിപാടി വന്‍വിജയമായിരുന്നു. കൃത്യതയോടെയുള്ള അന്വേഷണമാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം പറയുന്നു. സ്‌പോണ്‍സര്‍മാരും, ഇവിടുത്തെ ഭരണകൂടവും, ജനങ്ങളും എല്ലാം കബളിപ്പിക്കപെട്ടിരിക്കുന്നു. ദുരന്തം അനുഭവിച്ചവരെ, അവരുടെ ദുരിതങ്ങളെ, അതുമൂലം ഉണ്ടാവുന്ന ജനങ്ങളുടെ അനുമ്പയെ മുതലെടുത്ത്, ഇത്തരം കപട നാടകങ്ങള്‍ ഇനി മേലില്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button