KeralaLatest NewsIndia

ബിഗ് ബോസ് ഈ സീസണ്‍ എന്താ ഇങ്ങനെ? ഫുക്രുവിന്റെ ആ പെരുമാറ്റം കണ്ടപ്പോള്‍ വിഷമം തോന്നിയെന്നു ശ്രീലക്ഷ്മി ശ്രീകുമാര്‍

ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തവരെല്ലാം രണ്ടാം സീസണെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ച്‌ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജഗതി ശ്രീകുമാറിന്റെ മകളും നര്‍ത്തകിയുമായി ശ്രീലക്ഷ്മി ശ്രീകുമാറാണ് ബിഗ്‌ബോസ് സീസൺ 2 വിനെക്കുറിച്ചു അഭിപ്രായം പങ്കുവെച്ചിരിക്കുന്നതു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീലകഷ്മി ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്. സാബുമോന്‍, ശ്രിനിഷ് അരവിന്ദ്, ബഷീര്‍ ബാഷി, ദിയ സന തുടങ്ങിയവരും ഇത്തവണത്തെ ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച്‌ എത്തിയിരുന്നു.

ശ്രീലക്ഷ്മിയുടെ പോസ്റ്റുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കാര്യങ്ങളെക്കുറിച്ചും സംഭവിവാകസങ്ങളെക്കുറിച്ചുമൊക്കെയാണ് താരം തുറന്നുപറഞ്ഞത്.ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. 16 പേര്‍ക്കും ഒത്തിരി നല്ല അനുഭവങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത്. കളിയും ചിരിയും കുറച്ച്‌ സങ്കടങ്ങളുമൊക്കെയായി അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. ഗെയിമിനിടയിലെ ഫൈറ്റുകളൊന്നും ആരും വ്യക്തിപരമായി എടുത്തിരുന്നില്ല. ആരേയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ പോവാറുമുണ്ടായിരുന്നില്ലെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്.

ഈ സീസണില്‍ എന്താണ് പറ്റിയത്, എന്താണ് ഇങ്ങനെയെന്നും ശ്രീലക്ഷ്മി ചോദിക്കുന്നുണ്ട്. രജിത് കുമാറും ഫുക്രവും തമ്മിലുള്ള ഫൈറ്റിനെക്കുറിച്ചും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. രജിത്തിന്‍രെ കോളറില്‍ പിടിച്ച്‌ നില്‍ക്കുന്ന ഫുക്രു, ആ സീന്‍ കണ്ടപ്പോള്‍ നല്ല വിഷമം തോന്നി. അദ്ദേഹത്തിന്റെ പ്രായത്തെയെങ്കിലും മാനിക്കാമായിരുന്നു. അതേക്കുറിച്ചെങ്കിലും ചിന്തിക്കാമായിരുന്നു. ഈ സംഭവത്തെ വിമര്‍ശിച്ച്‌ നിരവധി പേരായിരുന്നു എത്തിയത്. മോഹന്‍ലാലും ഇവരോട് ഇതേക്കുറിച്ച്‌ ചോദിച്ചിരുന്നു.

എല്ലാവരും ചേര്‍ന്ന് പവനേയും രജിത്തിനേയും ഒറ്റപ്പെടുത്തി ഒരുപാട് വേദനിപ്പിക്കുന്നതായും തോന്നിയെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ പവന്‍ രണ്ടാഴ്ച പിന്നിടുന്നതിനിടയില്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമായാണ് താരം പരിപാടിയില്‍ നിന്നും ഇറങ്ങിയത്. നട്ടെല്ലിന് പരിക്ക് പറ്റിയെന്നും വിദഗദ്ധ ചികിത്സയും വിശ്രമവും വേണ്ടതിനാല്‍ താന്‍ ഇറങ്ങുകയായിരുന്നുവെന്നായിരുന്നു പവന്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button