KeralaLatest NewsNews

വെളളത്തിലൂടെയും കരയിലൂടെയും ഇനി ബസില്‍ സഞ്ചരിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയിങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ വെളളത്തിലൂടെയും കരയിലൂടെയും ഇനി ബസില്‍ സഞ്ചരിക്കാം. 2021 ഓടേ കരയിലൂടെയും വെളളത്തിലൂടെയും ഓടുന്ന ആംഫിബീയസ് ബസിനെ സംസ്ഥാനത്ത് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് കേരള സംസ്ഥാന സര്‍ക്കാര്‍. ചെലവേറിയ ആംഫിബീയസ് ബസ് വാങ്ങാന്‍ വേണ്ട നടപടികളുമായി മുന്നോട്ടുപോകാന്‍ ജലവിഭവ വകുപ്പിന് അനുമതി നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍

ടൂറിസത്തിന് വളരെ സാധ്യതകളുള്ള കേരളത്തില്‍ പദ്ധതി വന്‍ വിജയകരമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട സാധ്യത പഠനം പൂര്‍ത്തിയായി. തുടര്‍ന്നാണ് ബസ് വാങ്ങാന്‍ പദ്ധതിയിട്ടത്. പാണവളളിയിലൂടെ ചേര്‍ത്തലയെയും വൈക്കത്തെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്താനാണ് ആലോചന. മുഹമ്മ- കുമരകം റൂട്ടും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.ആംഫിബീയസ് ബസ് ഇറക്കുമതി ചെയ്യാന്‍ വലിയ ചെലവ് വേണ്ടി വരും. അതുകൊണ്ട് സാങ്കേതികവിദ്യ കൈമാറി, ഇന്ത്യയില്‍ തന്നെ ബസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

ഇറക്കുമതി ചെയ്യുന്ന ബസിന് 12 കോടി രൂപയുടെ ചെലവ് വരുമെന്നാണ് മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ നല്‍കുന്ന പാഠം. അതുകൊണ്ട് 6.5 കോടി രൂപയ്ക്ക് ഇത് ലഭ്യമാക്കാനുളള സാധ്യതയാണ് പരിശോധിക്കുന്നത്. പദ്ധതിക്കായി ഭരണാനുമതി തേടിയിരിക്കുകയാണ് ജലവിഭവ വകുപ്പ്. ആംഫിബീയസ് ബസ് സര്‍വീസ് നടത്തുന്നതിന് പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുമതി ലഭിക്കാന്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ജലവിഭവ വകുപ്പെന്ന് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button