Latest NewsCricketNewsSports

ഓള്‍ സ്റ്റാര്‍ മത്സരം ഐപിഎല്ലിനു മുമ്പ് ഇല്ല ; കാരണം ഇതാണ്

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍കൈ എടുത്താണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് ലീഗിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇത് നടക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഐ.പി.എല്‍ ടീമുകളെ രണ്ടു ഭാഗമായി തിരിച്ചാണ് നേരത്തെ മത്സരം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ താരങ്ങളെ മത്സരത്തിന് വിട്ടുനല്‍കാന്‍ ടീമുകള്‍ വിമുഖത കാണിച്ചതോടെയാണ് ഓള്‍ സ്റ്റാര്‍ മത്സരം നടത്തുന്നതില്‍ നിന്ന് ബി.സി.സി.ഐ പിറകോട്ട് പോവാന്‍ കാരണം. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി.സി.സി.ഐ ഓള്‍ സ്റ്റാര്‍ മത്സരം സീസണ്‍ തുടങ്ങുന്നതിന് മുമ്പ് നടക്കില്ലെന്ന് ഐ.പി.എല്‍ ടീമുകളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബി.സി.സി.ഐ 2020 ഐ.പി.എല്‍ സീസണിലേക്കുള്ള ഫിക്‌സ്ചറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഓള്‍ സ്റ്റാര്‍ മത്സരത്തെ പറ്റിയുള്ള ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button