Latest NewsNewsInternational

പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണം : 16 സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണം, 16 സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ടൈഗേഴ്സ് ആണ് പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. സൈനിക താവളത്തിലെ തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്ത സംഘം താവളത്തിന് തീയിട്ടു.

സംഭവത്തെ കുറിച്ച് പാക് സൈന്യമോ മറ്റ് ഔദ്യോഗിക വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയും ആക്രണത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പാക് സൈന്യത്തിന്റെ വാഹനങ്ങള്‍ ജനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

shortlink

Post Your Comments


Back to top button