Latest NewsNewsFootballSports

മെസ്സിയോട് പൂര്‍ണമായും യോജിക്കാനാവില്ലെന്ന് ബാഴ്‌സലോണ പരിശീലകന്‍ സെറ്റിയന്‍

ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗിലെ സാധ്യതകളെ കുറിച്ച് ലയണല്‍ മെസ്സി പറഞ്ഞ അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ബാഴ്‌സ കോച്ച് സെറ്റിയന്‍. ഇന്നലെ മെസ്സി ഒരു അഭിമുഖത്തില്‍ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ബാഴ്‌സ ഇനിയും ഒരുപാട് ഉയരണം എന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ അഭിപ്രായത്തോട് യോജിക്കാന്‍ ആകില്ല എന്നും മറ്റു ടീമുകള്‍ക്ക് ഉള്ള അതേ സാധ്യത ബാഴ്‌സക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ എങ്ങനെയാണ് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയത് എന്നത് താന്‍ കണ്ടതാണെന്നും ചാമ്പ്യന്‍സ് ലീഗില്‍ പിഴവുകള്‍ക്ക് സാധ്യത ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സയില്‍ മെച്ചപ്പെടേണ്ട ഏറെ മേഖലകള്‍ ഉണ്ടെങ്കിലും ദിവസേന ടീം പുരോഗതി കൈവരിക്കുന്നുണ്ട് എന്നാണ് സെറ്റിയന്റെ പക്ഷം. ചൊവ്വാഴ്ചയാണ് നാപോളിക്ക് എതിരെ ബാഴ്‌സയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button