Latest NewsNewsFootballSports

യുണൈറ്റഡിന്റെ പരാജയ കാരണം വെളിപ്പെടുത്തി ഒലെ

ഇന്നലെ യൂറോപ്പ ലീഗ് മത്സരത്തില്‍ ക്ലബ് ബ്രൂഷിനെതിരായ പരാജയത്തില്‍ വിചിത്രമായ കാരണം പറഞ്ഞ് കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ സോള്‍ഷ്യാര്‍ രംഗത്ത്. യൂറോപ്പ ലീഗില്‍ ഉപയോഗിക്കുന്ന പന്ത് ആണ് ബ്രൂഷിനെതിരെ വിജയിക്കാതിരിക്കാന്‍ കാരണം എന്നാണ് ഒലെ പറയുന്നത്. ഈ പന്ത് വെച്ച് ശരിക്ക് കളിക്കാന്‍ എങ്ങനെ ആകും എന്ന് ഒലെ ചോദിക്കുന്നു.

ആര്‍ക്ക് വേണമെങ്കിലും യൂറോപ്പ ലീഗിലെ പന്തുകള്‍ പരിശോധിക്കാം, ഇത് കളിക്കാര്‍ക്ക് വിഷമം നല്‍കുന്ന പന്ത് ആണെന്നും ഒലെ പറഞ്ഞു. മാത്രമല്ല മഴയും കാറ്റും യുണൈറ്റഡിന്റെ പ്രകടനത്തെ ബാധിച്ചു എന്നും ഒലെ പറഞ്ഞു. എന്നാല്‍ ഒലെയുടെ വാദത്തെ ബ്രൂഷ് പരിശീലകന്‍ ഫിലിപ്പെ ക്ലമന്റ് തള്ളി. എല്ലാവര്‍ക്കും ഈ പന്ത് തന്നെയാണ് അല്ലാതെ തന്റെ ക്ലബ് കൊടുക്കുന്നതല്ല ഈ പന്തെന്നും ക്ലമന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button