Latest NewsNewsInternational

ഗ്രേ ലിസ്റ്റില്‍ നിന്നും മോചനം നേടാന്‍ സാധിക്കാതെ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; കരിമ്പട്ടികയിൽ ഉൾപ്പെടുമോയെന്നും ഭയം

പാരിസ്: സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാസ്ക് ഫോഴ്‌സിന്റെ(എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാൻ. എഫ്.എ.ടി.എഫ് നല്‍കിയിരിക്കുന്ന 8 നിര്‍ദ്ദേശങ്ങള്‍ നിവൃത്തീകരിക്കാന്‍ നാല് മാസത്തെ സമയമാണ് പാകിസ്ഥാന് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പട്ടിക പാകിസ്ഥാന് നല്‍കി. പുനര്‍നിര്‍ണയം നടത്തുമ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read also: താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദ ഫണ്ടിങ്ങിനെതിരെയും പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അപര്യാപ്തമാണെന്നും അവ നടപ്പാക്കുന്നതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി 2018 ജൂണിലാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ പെടുത്തിയത്. പരിഹരിക്കുന്നതിനായി അന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് 27 പോയിന്റുകള്‍ അടങ്ങിയ പട്ടിക നല്‍കുകയും അത് നടപ്പിലാക്കാൻ 15 മാസത്തെ സമയവും നല്‍കിയിരുന്നു. ഇല്ലെങ്കിൽ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button