Latest NewsIndiaNews

വിഷലിപ്തമായ അന്തരീക്ഷമാണ് ഷഹീന്‍ബാഗില്‍ നിലനില്‍ക്കുന്നത് ; അമുസ്‌ളീമായ പൗരന്‍മാര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ അഭിമാനം തോന്നുന്നു ; സ്മൃതി ഇറാനി

ലക്‌നൗ: പാകിസ്ഥാന്‍ പോലെയുള്ള ഒരു രാജ്യത്ത് മതപീഡനം അനുഭവിക്കുന്ന അമുസ്‌ളീമായ പൗരന്‍മാര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ അഭിമാനം തോന്നുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചായിരുന്ന സ്മൃതി ഇറാനിയുടെ വാക്കുകള്‍. വിഷലിപ്തമായ അന്തരീക്ഷമാണ് ഷഹീന്‍ബാഗില്‍ നിലനില്‍ക്കുന്നതെന്നും അതിനാല്‍ അവരോട് സംവദിക്കാന്‍ കഴിയില്ലെന്നും സ്മൃതി പറഞ്ഞു.

സിഖ്, ഹിന്ദു സമുദായങ്ങളില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് ബലാത്സംഗത്തിന് ഇരയാകേണ്ടിവരികയും തങ്ങളെ ഇരയാക്കിയവരെ നിര്‍ബന്ധിതമായി വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത സംഭവങ്ങളുണ്ട്. ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നവരാണ് അത്തരക്കാര്‍. അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള അഭയം നല്‍കാന്‍ സാധിക്കുമെന്നതില്‍ അഭിമാനമുണ്ടെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. ഞങ്ങള്‍ മോദിയെ കൊല്ലും എന്ന് മുദ്രാവാക്യം മുഴക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുമ്പോള്‍ എന്താണ് പറയാന്‍ കഴിയുകയെന്നും ആളുകള്‍ ‘ഭാരത് തെരേ തുക്‌ഡെ ഹോഞ്ച്’ എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്താണ് പറയുന്നതെന്നും ഞങ്ങള്‍ 15 കോടി ആണെന്ന് പറയുന്നവരോട് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ സാധിക്കുകയെന്നും സ്മൃതി ഇറാനി ചോദിക്കുന്നു.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലെയുള്ള നേതാക്കള്‍ ഷഹീന്‍ബാഗില്‍ ഭിന്നതയുടെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായും അവര്‍ ആരോപിച്ചു. പ്രതിഷേധക്കൂട്ടായ്മയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് എന്തിനാണെന്നും സ്മൃതി ഇറാനി ചോദിച്ചു. നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button