Latest NewsNewsIndia

പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.എസി, എന്‍.പി.ആര്‍ എന്നിവ തങ്ങള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയതാണ്. പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും ഉദ്ധവ് പറയുകയുണ്ടായി.

Read also: പിണറായി വിജയൻ എഴുന്നേറ്റതോടെ സ്വാഗതപ്രസംഗം നടത്തിക്കൊണ്ടിരുന്ന ഡയറക്ടർ അമ്പരന്നു; വേറെ വഴിയില്ല എന്ന് പറഞ്ഞ് ഉദ്‌ഘാടനം നടത്തി വേദിവിട്ട് മുഖ്യമന്ത്രി

ജനങ്ങളുടെ പൗരത്വം തെളിയിക്കാന്‍ രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ സി.എ.എ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനകരമാകും. എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കില്ലെന്നും ഏതെങ്കിലും പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങളുണ്ടായാല്‍ തങ്ങള്‍ എതിര്‍ക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button