Latest NewsNewsFootballSports

ഗോളടിക്കുന്നില്ല എന്ന പരാതി നാല് ഗോളടിച്ചങ്ങു തീര്‍ത്തു മെസ്സി ; ബാര്‍സക്ക് മിന്നും ജയം

അവസാന നാലു മത്സരങ്ങളില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല എന്ന പരാതി നാലു ഗോളുകള്‍ അടിച്ച് തീര്‍ത്തിരിക്കുകയാണ് ലയണല്‍ മെസ്സി. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ മെസ്സി ഐബറിനെതിരെ നാല്‍പത് മിനുട്ടിനുള്ളില്‍ തന്നെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയിരുന്നു. മെസ്സിയുടെ ക്ലബ് കരിയറിലെ 48ആം ഹാട്രിക്ക് ആണിത്. റൊണാള്‍ഡോയുടെ 47 ഹാട്രിക്കിനെ ഇതോടെ മറികടന്നു. ബാഴ്‌സലോണ എതിരില്ലാത്ത 5 ഗോളുകളുടെ വിജയം ആണ് ഇന്ന് സ്വന്തമാക്കിയത്.

14ആം മിനുട്ടില്‍ ആണ് മെസ്സി ഇന്ന് ഗോളടി തുടങ്ങിയത്. 37ആം മിനുട്ടിലും 40ആം മിനുട്ടിലും കൂടെ ഗോള്‍ നേടിയതോടെ മെസ്സി ഹാട്രിക്ക് പൂര്‍ത്തിയാക്കി. 87ആം മിനുട്ടില്‍ പുതിയ ബാഴ്‌സലോണ സൈനിംഗിന്റെ പാസില്‍ നിന്ന് ഗോള്‍ നേടിക്കൊണ്ട് മെസ്സി ബാഴ്‌സലോണയുടെ ലീഡ് നാലാക്കി ഉയര്‍ത്തി. ഈ സീസണില്‍ ഇതുവരെ ലീഗില്‍ 18 ഗോളുകളും 12 അസിസ്റ്റുമായി മെസ്സിക്ക്. 89 ആം മിനുട്ടില്‍ ആര്‍ദുര്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ വിജയത്തോടെ ബാഴ്‌സലോണയ്ക്ക് 55 പോയന്റായി. ബാഴ്‌സലോണ ആണ് ഇപ്പോള്‍ ഒന്നാമത് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച റയല്‍ മാഡ്രിഡ് 53 പോയന്റുമായി രണ്ടാമതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button