USALatest NewsNewsIndia

ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. അമേരിക്കയിൽ ലോസ് ആഞ്ചലസിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മനീന്ദര്‍ സിങ് സാഹി (31) ആണ് മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

കടയില്‍ തോക്കുമായി എത്തിയ അക്രമി മനീന്ദറിന് നേരെ വെടിയുതിര്‍ക്കുകയും, സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിറ്റിയര്‍ പോലീസ് അറിയിച്ചു.

Also read : ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോൾ ഡൽഹിയിൽ വ്യാപക അക്രമവുമായി പ്രതിഷേധക്കാർ ,പത്തിടങ്ങളില്‍ നിരോധനാജ്ഞ

അതിനിടെ മനീന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം നസഹായം ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button