Latest NewsNewsIndia

ഡൽഹി കലാപം; പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം; വെടിയേറ്റവരെ പോലും അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥ

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. ബൈക്കുകളിലും കാറുകളിലുമൊക്കെയായാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. വെടിയേറ്റവരെ പോലും അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.

Read also: ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സ​മാ​ധാ​ന​മാണ് വേ​ണ്ട​ത്; ഡൽഹിയിലെ ആക്രമണങ്ങളിൽ പ്രതികരണവുമായി മമത ബാനർജി

അതേസമയം പ​ല‍​യി​ട​ങ്ങ​ളി​ലും അ​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ആറായിരത്തോളം അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.ഗാ​സി​യാ​ബാ​ദി​ല്‍ നി​ന്ന് നോ​ര്‍​ത്ത് ഈ​സ്റ്റ് ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള പാ​ത​ക​ള്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ വ​ച്ച്‌ അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button