Jobs & VacanciesLatest NewsNews

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ അവസരം : അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ അവസരം. തിരഞ്ഞെടുത്ത തസ്തികകളിലേക്ക് നിയമനത്തിനായി 2020 സെലക്ഷന്‍ പോസ്റ്റ്‌സ് പരീക്ഷയ്ക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണിത്. വിവിധ വകുപ്പുകളില്‍ ലാബ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ എന്‍ജിനിയര്‍, സയന്റിഫിക് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ് തുടങ്ങിയ വിവിധ തസ്തികകളിലായി 1355 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ്/ സ്‌കില്‍ ടെസ്റ്റ് എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ചില തസ്തികയിൽ എഴുത്ത് പരീക്ഷ മാത്രമാകും ഉണ്ടാവുക. ജൂണ്‍ 10, 11, 12 തീയതികളിലാണ് പരീക്ഷ നടക്കുക.

തസ്തിക, ഒഴിവ്, യോഗ്യത എന്നീ വിവരങ്ങൾക്കും,വിജ്ഞാപനത്തിനും,  സന്ദർശിക്കുക : https://ssc.nic.in/SSCFileServer/PortalManagement/UploadedFiles/notice_rhq_21022020.pdf

അപേക്ഷക്കു സന്ദർശിക്കുക : https://ssc.nic.in/

അവസാന തീയതി: മാര്‍ച്ച് 20

shortlink

Related Articles

Post Your Comments

Related Articles


Back to top button