Latest NewsIndia

ഇന്ത്യയിൽ രക്ത ചൊരിച്ചിൽ ഇനിയും വർധിക്കുമെന്ന് ഇമ്രാൻ ഖാൻ, ഡല്‍ഹി കലാപങ്ങളില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് ഇന്റലിജന്‍സ്

ഇന്ത്യയിലെ ഐഎസ്‌ഐയുടെ സ്ലീപ്പര്‍ സെല്‍സുകളാണ് രാജ്യത്ത് കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത്. അതേസമയം കലാപങ്ങളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരുടെ പക്കല്‍ നിന്നും കള്ളനോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. കറാച്ചിയില്‍ അച്ചടിച്ചവയാണ് ഈ നോട്ടുകള്‍.

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ല്‍ ആർഎസ്എസിനെതിരെയും ബിജെപിക്കെതിരെയും വിമർശനവുമായി പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നു​മാ​ണ് ഇ​മ്രാ​ന്‍റെ പ​രാ​മ​ര്‍​ശം. എന്നാൽ പാ​ക്കി​സ്ഥാ​നി​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഇ​മ്രാ​ന്‍ ട്വീ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍​ഷം താ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ പ്ര​വ​ചി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. കു​പ്പി​യി​ലെ ഭൂ​തം പു​റ​ത്തു ചാ​ടി​യി​രി​ക്കു​ന്നു. ഇ​നി ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ വ​ര്‍​ധി​ക്കും.

ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ 20 കോ​ടി വ​രു​ന്ന ഇ​ന്ത്യ​ന്‍ മു​സ്ലിം​ക​ളെ​യാ​ണ് അ​തു ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ണ​മെ​ന്നും ഇ​മ്രാ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു. അതേസമയം പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഡൽഹി കലാപത്തിൽ പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ കലാപങ്ങള്‍ ഉടലെടുക്കുന്നതിന് പിന്നില്‍ പാക് ചാരസംഘടനയ്ക്ക് പങ്കുള്ളതായും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലേക്കും വര്‍ഗ്ഗീയ കലാപം വ്യാപിപ്പിക്കാനും ഐഎസ്‌ഐ പദ്ധതിയിടുന്നുണ്ട്. യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനവേളയില്‍ കലാപങ്ങള്‍ അഴിച്ചുവിട്ട് അന്താരാഷ്ട്ര ശ്രദ്ധ ഇന്ത്യയിലേക്ക് തിരിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമം നടത്തിയത്. എന്നാല്‍ 36 മണിക്കൂര്‍ നീണ്ടു നിന്ന ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പാക്കിസ്ഥാനെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇന്ത്യ- യുഎസ് ബന്ധം വളരുന്നത് പാക്കിസ്ഥാന്‍ തിരിച്ചടിയാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്.

ഇതോടെ ജനങ്ങളെ പ്രകോപിപ്പിച്ച്‌ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കാനും ഐഎസ്‌ഐ ശ്രമം നടത്തുന്നുണ്ടെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ ഐഎസ്‌ഐയുടെ സ്ലീപ്പര്‍ സെല്‍സുകളാണ് രാജ്യത്ത് കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത്. അതേസമയം കലാപങ്ങളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരുടെ പക്കല്‍ നിന്നും കള്ളനോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. കറാച്ചിയില്‍ അച്ചടിച്ചവയാണ് ഈ നോട്ടുകള്‍.

ഇതിന് പുറമേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി ചില മാധ്യമങ്ങള്‍ക്ക് പണം നല്‍കിയതായും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേപ്പാള്‍ വഴിയാണ് ഈ പണം സംഘടന ഇന്ത്യയിലേക്ക് കടത്തിയത്. സംഘര്‍ഷം സംബന്ധിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കള്ള നോട്ടുകള്‍ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലുള്ള പാക് അനുകൂല ഭീകരരുടെ സഹായത്തോടെയാണ് പണം രാജ്യത്തേക്ക് ഐഎസ്‌ഐ എത്തിച്ചത്.

‘ചിന്തിച്ചത്‌ പിന്നിലുള്ളവരെപ്പറ്റി, അതെന്റെ കടമയായിരുന്നു’- വെടിയുതിർത്തു കൊണ്ട് വന്ന കലാപകാരിക്ക് മുന്നിൽ നിന്ന പോലീസുകാരന്റെ വാക്കുകൾ

പ്രത്യക്ഷത്തില്‍ ഇത് കള്ളനോട്ടാണെന്ന് കണ്ടു പിടിക്കാന്‍ കഷ്ടമാണ്. ഇന്ത്യന്‍ നോട്ടുകളുടെ ഒമ്പത് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഏഴ് എണ്ണവും വ്യാജമായി തയ്യാറാക്കിയാണ് ഈ നോട്ട് നിര്‍മിച്ചിരിക്കുന്നതെന്ന് ഇന്റലിജെന്‍സ് അറിയിച്ചു. കലാപങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏകദേശം 1000 ലധികം സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദല്‍ഹി ജാമിയ നഗര്‍, സീലംപൂര്‍, ജഫ്രാബാദ് തുടങ്ങിയ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില കലാപത്തിന് പിന്നിലും ഐഎസ്‌ഐയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജെന്‍സ് നിരവധി പേരെ നിരീക്ഷിച്ചു വരികയാണ്. ഇവര്‍ നടത്തിയ ഫോണ്‍ വിളികളും പരിശോധിക്കുന്നുണ്ട്. കുടാതെ സംസ്ഥാനത്തെ ആയിരത്തോളം വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close