Latest NewsIndia

ദില്ലി അക്രമം: ആം ആദ്മി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

താഹിർ ഹുസൈന്റെ വീടും ഫാക്ടറിയും പോലീസ് മുദ്രവെച്ചിട്ടുണ്ട്. മറ്റ് വീടുകളിലെ ജനങ്ങൾക്ക് നേരെ കല്ലെറിയാൻ അക്രമികൾ താഹിർ ഹുസൈന്റെ മേൽക്കൂര ഉപയോഗിച്ചുവെന്നതാണ് കുറ്റം.

ദില്ലി കലാപങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇദ്ദേഹത്തെ പിടികൂടാനായി ദില്ലി പോലീസ് നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.. ഐ‌എ‌പി‌സി 302-ാം വകുപ്പ് പ്രകാരമാണ് ആം ആദ്മി നേതാവിനെതിരെ പോലീസ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.താഹിർ ഹുസൈന്റെ വീടും ഫാക്ടറിയും പോലീസ് മുദ്രവെച്ചിട്ടുണ്ട്. മറ്റ് വീടുകളിലെ ജനങ്ങൾക്ക് നേരെ കല്ലെറിയാൻ അക്രമികൾ താഹിർ ഹുസൈന്റെ മേൽക്കൂര ഉപയോഗിച്ചുവെന്നതാണ് കുറ്റം.

കൂടാതെ കൊല്ലപ്പെട്ട ഇന്റലിജൻസ് ഓഫീസറിനെയും മറ്റു ചിലരെയും ജനക്കൂട്ടം വലിഴിച്ച് കൊണ്ടുപോയത് താഹിർ ഹുസൈന്റെ വസതിയിലേക്കാണെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതിനു ശേഷം അങ്കിത് ശർമ്മ എന്ന ഐബി ഉദ്യോഗസ്ഥനെ കണ്ടെത്തിയത് അഴുക്കു ചാലിൽ ആയിരുന്നു. എന്നാൽ തനിക്ക് കലാപത്തിൽ പങ്കില്ലെന്നും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്നും താഹിർ ഹുസൈൻ പറഞ്ഞിരുന്നു.

“ഞാൻ യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല, ആവശ്യപ്പെട്ടത് റോഡ് ഗതാഗതയോഗ്യമാക്കാന്‍” ; കപില്‍മിശ്ര

അതേസമയം കൊലപാതകത്തിന് പിന്നിൽ താഹിർ ഹുസൈന്റെ പങ്കുണ്ടെന്ന് അങ്കിത് ശർമയുടെ കുടുംബം ആരോപിച്ചു.അതെ സമയം അക്രമങ്ങൾ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ടവർക്കെതിരെ കർശന ശിക്ഷ നൽകണമെന്ന പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തിൽ ഹുസൈൻ തന്റെ വിശദീകരണം നൽകിയിട്ടുണ്ടെന്നും മുതിർന്ന ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button