CricketLatest NewsNewsSports

ടി20 പരമ്പര : ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

കേപ്‌ടൗണ്‍: ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 97 റൺസിന് ജയിച്ചാണ് (2-1) ഓസ്ട്രേലിയ ചാമ്പ്യനായത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രലിയ 20ഓവറിൽ, അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 193റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. 15.3 ഓവറിൽ 96റൺസിന് പുറത്തായി.

വാന്‍ ഡെര്‍ ഡസൻ,ഹെന്‍‌‌റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. നായകന്‍ ക്വിന്‍റണ്‍ ഡി കോക്കും ഫാഫ് ഡുപ്ലെസിയും അഞ്ച് റൺസിന് പുറത്തായി. മറ്റുള്ളവർക്കും രണ്ടക്കം കാണാനായില്ല. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാര്‍ക്കും സ്‌പിന്നര്‍ ആഷ്‌ടൺ ആഗറും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോൾ, ആദം സാമ്പ രണ്ടും, പാറ്റ് കമ്മിൻസ്,മിച്ചൽ മാർഷ് ഓരോ വിക്കറ്റ് വീതം കരസ്ഥമാക്കി.

Also read : പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ അഴിച്ചുവിട്ട സമരം ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാനാണെന്ന് തെളിവ് : സംഭവത്തില്‍ ഐക്യരാഷ്ട്രസംഘടന പ്രതികരിച്ചത് ഇങ്ങനെ

ഓസ്‌ട്രേലിയക്കായി നായകന്‍ ആരോൺ ഫിഞ്ച് (55), ഡേവിഡ് വാര്‍ണര്‍ (57), സ്റ്റീവ് സ്‌മിത്ത് (30) എന്നിവരുടെ പ്രകടനം മികച്ച സ്കോറിലെത്താൻ സഹായിച്ചു. . മാത്യു വെയ്‌ഡ്(10), മിച്ചല്‍ മാര്‍ഷ് (19), അലക്‌സ് ക്യാരി(7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ, നോര്‍ജെ, എന്‍ഗിഡി, പ്രിറ്റോറിയസ്, ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

shortlink

Related Articles

Post Your Comments


Back to top button