Latest NewsKeralaNews

കണ്ടാല്‍ ഫ്രഷ് മീന്‍ … മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍… ഈ മീന്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് മുന്നറിയിപ്പ് : വില്‍പ്പനയ്ക്ക് എത്തുന്ന മീനുകള്‍ക്ക് ആഴ്ചകളോളം പഴക്കം

മാനന്തവാടി: കണ്ടാല്‍ ഫ്രഷ് മീന്‍ … മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍. ഇതോടെ ഈ മീന്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് മുന്നറിയിപ്പും വന്നു. വില്‍പ്പനയ്ക്ക് എത്തുന്ന മീനുകള്‍ക്ക് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് അനുമാനം. വയനാട് മാനന്തവാടി എരുമത്തെരുവിലെ മത്സ്യ-മാംസ മാര്‍ക്കറ്റിലാണ് വീണ്ടും പുഴുവരിച്ച മീന്‍ വിറ്റതായി പരാതി ഉയര്‍ന്നിരിക്കുന്നത്.. ഇന്നലെ മാനന്തവാടി ക്ലബ്ബ്കുന്ന് സ്വദേശി വാങ്ങിയ ചൂര മീനിലാണ് പുഴുക്കളെ കണ്ടത്. വാങ്ങി വീട്ടിലെത്തി മീന്‍ നന്നാക്കുന്നതിനിടെയാണു വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നത്. ഉടന്‍ കച്ചവടക്കാരെ വിളിച്ച് അറിയിച്ചെങ്കിലും മീന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് വരുന്നതെന്നും തങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നുമായിരുന്നു മറുപടി.

Read Also : മീന്‍ കറിയില്‍ നുരയും പതയും: പല വീടുകളിലും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ ചത്ത സംഭവങ്ങളും

സമീപകാലത്ത് പലവട്ടം എരുമത്തെരുവിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച മീന്‍ വില്‍പന നടത്തിയിട്ടുണ്ട്. മുറയ്ക്ക് പരിശോധന ഉണ്ടാകുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടുത്തിടെ മാനന്തവാടി അമ്പുകുത്തി സ്വദേശി ഇവിടെ നിന്ന് വാങ്ങിയ മീനിനു രാസവസ്തുവിന്റെ ഗന്ധം ഉണ്ടായതും പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍ ഉണ്ടായതും പരാതിക്ക് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button