KeralaLatest NewsNews

കൂടത്തായി ജോളിയുടെ ആത്മഹത്യാശ്രമം: ജയിലിൽ സുരക്ഷാ വീഴ്ച? അന്വേഷണ റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: കൂടത്തായി ജോളിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ, ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. വടക്കന്‍ മേഖലാ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

വടക്കന്‍ മേഖലാ ജയില് ഡിഐജി വിനോദ് കുമാറാണ് അന്വേഷണം നടത്തിയത്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്ദേശിച്ചിരുന്നതെങ്കിലും കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ നൈറ്റ് വിഷന്‍ സംവിധാനമുള്ള ഹൈ ക്വാളിറ്റി ക്യാമറ സ്ഥാപിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന നിര‍്ദേശം. ഈ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നിരീക്ഷിക്കാനാവുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. എത്രയും വേഗം ക്യാമറ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രിയില്‍ ഇപ്പോഴുള്ള രണ്ട് പേര്‍ക്ക് പകരം മൂന്ന് പേരെ ഇനി മുതല്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. ജയിലില്‍ ജോളിയുടെ നിരീക്ഷണത്തിനായി ഒരു ഉദ്യോഗസ്ഥയെക്കൂടി കൂടുതലായി ഡ്യൂട്ടിക്ക് നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ALSO READ: ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ ഊര്‍ജിതം; ബാലാവകാശ കമ്മീഷൻ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപ്പോർട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു

കൃത്യ സമയത്ത് തന്നെ ഉദ്യോഗസ്ഥര്‍ കണ്ടതിനാലാണ് അത്യാഹിതം ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം ജോളി ആത്മഹത്യക്ക് ശ്രമിച്ചതില്‍ കൂടത്തായി കൊലപാതക അന്വേഷണ സംഘം അതൃപ്തിയിലാണ്. ജോളി ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രത്യേക നിരീക്ഷണം വേണമെന്നും കാണിച്ച് അന്വേഷണ തലവനായ കെ.ജി സൈമണ് നേരത്തെ തന്നെ ജയില്‍ സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button