Latest NewsNewsInternational

റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിനിടിച്ചു; 18 മരണം

കറാച്ചി: റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിനിടിച്ച് 18 മരണം. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്. ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിന്‍ വന്ന് ഇടിച്ചത്.

ഇന്നലെയായിരുന്നു കറാച്ചിയില്‍ നിന്നും ലഹോറിലേക്ക് പോയ പാക്കിസ്ഥാന്‍ എക്‌സ്പ്രസ് ട്രെയിന്‍ ബസിലിടിച്ച് വന്‍ അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ബസില്‍ ട്രയെിനിടിച്ച് 18 പേര്‍ മരിച്ചെന്നും 55 പേര്‍ക്ക് പരിക്കേറ്റെന്നും സുക്കൂര്‍ ഡെപ്യൂട്ടി കമ്മൂഷണര്‍ റാണ അദീല്‍ വ്യക്തമാക്കി.

അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കൂടാതെ ലോക്കോ പൈലറ്റിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെതുടര്‍ന്ന് റെയില്‍വെ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button