Latest NewsNewsIndia

പരീക്ഷയില്‍ നിന്ന് രക്ഷപെടാന്‍ കീടനാശിനി നല്‍കി ; വിദ്യാര്‍ത്ഥിനി മരിച്ചു : അധ്യാപകന്‍ അറസ്റ്റില്‍

കൊൽഹാപൂർ•സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ ഷിരോൽ താലൂക്കിലെ ഷിർട്ടി ഗ്രാമത്തിലാണ് സംഭവം. കുറുന്ദ്വടലെ ഭൈരേവാടിയിലെ അധ്യാപകനായ നിലേഷ് ബാലു പ്രധാന്‍ ആണ് വിദ്യാർത്ഥിനിയായ സനിക മാലിയ്ക്ക് വെള്ളത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്. എസ്എസ്എൽസി പരീക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്.

വ്യാഴാഴ്ച അറസ്റ്റിലായ പ്രതി പെൺകുട്ടിക്ക് വിഷം നൽകിയതായി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രധാനെ മാർച്ച് 6 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

ഫെബ്രുവരി 20 ന് പ്രായോഗിക പരീക്ഷയ്ക്ക് സാനിക സ്കൂളിൽ പോയിരുന്നു. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെടുന്നതായി പരാതിപ്പെട്ട പെണ്‍കുട്ടിയെ സ്കൂള്‍ അധികാര ഉടന്‍ കോലാപൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കിടെ ഫെബ്രുവരി 25 ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിഷം കലർന്ന ദ്രാവകം പെണ്‍കുട്ടി കഴിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകരോടും ഉദ്യോഗസ്ഥരോടും പെൺകുട്ടികളോടും അന്വേഷിച്ചതിന് ശേഷം സാനികയ്ക്ക് കീടനാശിനി നൽകിയതായി സമ്മതിച്ച പ്രധാനെ ഞങ്ങൾ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button