Latest NewsNewsIndiaInternational

കൊറോണ വൈറസ്; ചൈനയില്‍ നിന്ന് ഇറക്കുമതി കുറഞ്ഞതോടെ ക്ഷാമം പരിഹരിക്കാന്‍ വഴി തേടി ഇന്ത്യ

ഡല്‍ഹി; കൊറോണ വൈറസ് (കോവിഡ് 19) ബാധ അതീവ ഗുരുതരമായ സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ പ്രതിസന്ധിയിലായ ഇന്ത്യ ബദല്‍ മാര്‍ഗം തേടുന്നു. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മറികടക്കുന്നതിനായി മറ്റ് രാജ്യങ്ങളെ സമീപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. അടിയന്തരമായി ആവശ്യമുള്ള സാധനങ്ങളായ തുണിത്തരങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍, കീടനാശിനികള്‍ എന്നിവയ്ക്കാണ് മറ്റ് രാജ്യങ്ങളെ സമീപിക്കുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം പരിഹിക്കുന്നതിനായി സ്വിറ്റ്‌സര്‍ലാന്‍ഡ്,ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി വ്വസായ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 1050 ഇനങ്ങള്‍ക്കാണ് ഇന്ത്യ ബദല്‍ മാര്‍ഗം തേടുന്നത്.

അതേസമയം ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3150 ആയി. മരണസംഖ്യ 17. ഒറ്റദിവസത്തില്‍ 813 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നതും ദക്ഷിണ കൊറിയയിലാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button