Latest NewsNewsIndia

ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മാത്രമായി കേസ് എടുക്കണമെന്ന് ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ കുറിച്ച് പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മാത്രമായി കേസ് എടുക്കണമെന്ന് ഉത്തരവിട്ട ജസ്റ്റിസ് എസ് മുരളീധറിനെ കുറിച്ച് ഏറെ നിര്‍ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ബിജെപി നേതാക്കള്‍ക്കെതിരെ മാത്രം കേസ് എടുക്കണമെന്ന് ഉത്തരവിട്ടതോടെ അന്ന് അര്‍ധരാത്രി തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റിയെന്നാണ് ആരോപണം. സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് ഫെബ്രുവരി 12ന് വന്നിരുന്നുവെന്നുള്ള കാര്യം എല്ലാ മാധ്യമങ്ങളും മറച്ചുവെയ്ക്കുകയും ചെയ്തു. ഇതിനിടെ മുരളീധറിന്റെ സ്ഥലം മാറ്റ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
എന്നാല്‍ മുരളീധര്‍ നേരത്തേ കോണ്‍ഗ്രസിന്റെ അഭിഭാഷകനായതിനാലാണ് പാര്‍ട്ടി മുരളീധറിനെ വേണ്ടി രംഗത്തെത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സോണിയയുടെ വക്കീലായതിനാലാണ് കോണ്‍ഗ്രസ് മുരളീധറിന് വേണ്ടി വാദിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം. സോണിയയ്‌ക്കൊപ്പം ഇരിക്കുന്ന മുരളീധര്‍ എന്ന പേരില്‍ ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘ഷഹീന്‍ബാഗില്‍ ഒവൈസിയും വാരിസ് പതാനും പ്രിയങ്കയും സോണിയ ഗാന്ധിയും നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ശബ്ദിക്കാതെ ബിജെപി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയ ജസ്റ്റിസ് മുരളീധര്‍ ആരാണെന്ന് മനസിലായി. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആകുന്നതിന് മുന്‍പ് 10 വര്‍ഷത്തോളം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ അഭിഭാഷകനായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് കൊളീജിയം മുരളീധറിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കിയത്, എന്ന കുറിപ്പാണ് പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button