Latest NewsNewsFootballSports

എല്‍ ക്ലാസിക്കോയില്‍ അഭിമാനപോരാട്ടത്തിനിറങ്ങുന്ന റയല്‍ ടീമിനെ പ്രഖ്യാപിച്ച് സിദാന്‍

ലാ ലീഗയിലെ അഭിമാനപ്പോരാട്ടത്തില്‍ 19 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് സിനദിന്‍ സിദാന്‍. എല്‍ ക്ലാസിക്കോ പോരാട്ടത്തിനിറങ്ങുന്ന റയലില്‍ സെര്‍ബിയന്‍ സൂപ്പര്‍ സ്റ്റാര്‍ ലൂക്ക യോവിചും ഹാമസ് റൊഡ്രിഗസുമില്ല. ഏറേക്കാലമായി പരിക്കിന്റെ പിടിയിലുള്ള റോഡ്രിഗ്‌സ് ബാഴ്‌സക്കെതിരെയും ഇറങ്ങില്ല.

ലെവന്റെക്കെതിരായ മത്സരത്തില്‍ ഇറങ്ങാത്ത യോവിച് ചാമ്പ്യന്‍സ് ലീഗില്‍ മാന്‍ സിറ്റിക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയിരുന്നു. ടോണി ക്രൂസും ഗാരെത് ബെയ്‌ലും തിരികെ എത്തുന്നതാണ് ബാഴ്‌സക്കെതിരെ റയല്‍ മാഡ്രിഡിന്റെ തുറുപ്പ്ചീട്ട്. നാളെ പുലര്‍ച്ചെ 1.30 നാണ് മത്സരം

ഗോള്‍കീപ്പര്‍മാര്‍: ക്വോര്‍ട്ടോയിസ്, ഡീഗോ ആല്‍ട്യൂബ്, ടോണി ഫ്യൂഡിയാസ്

പ്രതിരോധക്കാര്‍: ഡാനി കാര്‍വാജാല്‍, ഈഡര്‍ മിലിറ്റാവോ, സെര്‍ജിയോ റാമോസ്, മാര്‍സെലോ, ഫെര്‍ലാന്‍ഡ് മെന്‍ഡി, റാഫേല്‍ വരാനെ

മിഡ്ഫീല്‍ഡേഴ്സ്: ടോണി ക്രൂസ്, ലൂക്ക മോഡ്രിക്, ഫെഡറിക്കോ വാല്‍വര്‍ഡെ, കാസെമിറോ, ഇസ്‌കോ

ഫോര്‍വേര്‍ഡ്‌സ്: കരീം ബെന്‍സെമ, ഗാരെത് ബേല്‍, വിനീഷ്യസ് ജൂനിയര്‍, ലൂക്കാസ് വാസ്‌ക്വെസ്, മരിയാനോ ഡയസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button