Jobs & VacanciesLatest NewsNews

മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ അവസരം

സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ അവസരം. എന്‍ജിനീയറിങ് തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിനായി തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. സ്ഥിരനിയമനത്തിലേക്കുള്ളവ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്‍ജിനീയറിങ് വിഭാഗം (കരാര്‍ നിയമനം)- 99, എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗം (കരാര്‍ നിയമനം)- 31, എക്സിക്യുട്ടീവ് (റഗുലര്‍)- 49 എന്നിങ്ങനെ ആകെ 179 ഒഴിവുകളുണ്ട്. തത്സമയ അഭിമുഖത്തിനുള്ള തീയതി ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെബ്സൈറ്റില്‍ തീയതി പ്രസിദ്ധീകരിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.meconlimited.co.in/

എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 3.

എക്സിക്യുട്ടീവ് വിഭാഗത്തിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

shortlink

Related Articles

Post Your Comments

Related Articles


Back to top button