Latest NewsNewsFootballSports

സന്തോഷ് ട്രോഫി ; കേരള ടീമിനെ പ്രഖ്യാപിച്ചു ; ക്യാമ്പ് അടുത്ത ആഴ്ച

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ക്യാമ്പിലേക്കായി 29 അംഗ ടീമിനെ പ്രഖ്യാപിച്ചു. കേരള ക്യാമ്പ് അടുത്ത ആഴ്ച ആരംഭിക്കും. മാര്‍ച്ച് 12 മുതല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാകും ക്യാമ്പ് നടക്കുക. ഏപ്രില്‍ 14 മുതല്‍ മിസോറാമിലെ ഐസോളില്‍ വെച്ചാണ് ഫൈനല്‍ റൗണ്ട് നടക്കുന്നത്.

യോഗ്യതാ റൗണ്ടില്‍ കേരളത്തോടൊപ്പം ഉണ്ടായിരുന്ന മുഴുവന്‍ താരങ്ങളും ഫൈനല്‍ റൗണ്ടിനായുള്ള ക്യാമ്പിലും ഉണ്ട്. ഒരു മാസം മുമ്പ് നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി നോര്‍ത്ത് ഈസ്റ്റിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം നീട്ടിവെക്കുകയായിരുന്നു. ഒരു യുവനിരയെ തന്നെയാണ് ബിനോ ജോര്‍ജ്ജ് ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഗോള്‍ കീപ്പര്‍മാര്‍; മിഥുന്‍, സച്ചിന്‍ സുരേഷ് (യു 21), മുഹമ്മദ് അസ്ഫര്‍

പ്രതിരോധക്കാര്‍; ജിഷ്ണു, വിപിന്‍, സഞ്ജു, ശ്രീരാഗ് അംബാഡി, അലക്‌സ് (U21), അജിന്‍ ടോം (U21), സച്ചു, ബ്രയാന്‍ സേവ്യര്‍, ബിജോയ് വര്‍ഗ്ഗീസ്, ഫസീന്‍ പി കെ

മിഡ്ഫീല്‍ഡര്‍മാര്‍; അഖില്‍, ജിജോ, റിഷി (U21), ജിതിന്‍, റിഷാദ്, ലിയോണ്‍, താഹിര്‍ സമന്‍, റോഷന്‍ (U21), ആദര്‍ശ് എം

ഫോര്‍വേഡ്; മൂസഫ്, വിഷ്ണു (U21), ഷിഹാദ്, എമില്‍, ആദര്‍ശ് എ എസ്, നിംഷാദ് റോഷന്‍, റിസ്വാന്‍ അലി

shortlink

Related Articles

Post Your Comments

Related Articles


Back to top button