Latest NewsNewsIndia
Trending

കമൽനാഥ് കാലുവാരൽ ഭീഷണി നേരിടുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് : വെളിപ്പെടുത്തലുമായി സഖ്യകക്ഷിയിലെ എം എൽ എമാർ

അദ്ദേഹത്തിന്റെ സർക്കാർ എന്തെങ്കിലും ഭീഷണി നേരിടുന്നുണ്ടെങ്കിൽ അത് ചില കോൺഗ്രസ് നേതാക്കളിൽ നിന്നാണ്, ഞങ്ങളിൽ നിന്നുമല്ല . കോൺഗ്രസ്സ് നേതാക്കന്മാർക്ക് പാർട്ടിയേക്കാളും ജനങ്ങളെക്കാളും വലുത് പണമാണ്.

ഭോപ്പാൽ : വെറും പതിനാലു മാസം മാത്രം പ്രായമായ കമൽനാഥ് മന്ത്രിസഭ തകർച്ചയുടെ വക്കിലാണ് . എം . എൽ എ മാരുടെ കാലുവാരാനുള്ള സാധ്യതയും അവരെ ചാക്കിട്ട് പിടിക്കാനുള്ള ബി ജെ പി ശ്രമവും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ പുതിയൊരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് സഖ്യ കക്ഷികളായ  സമാജ് പാർട്ടിയുടെയും ബഹുജൻ സമാജ് പാർട്ടിയുടെയും രണ്ടു എം എൽ എ മാർ . കമൽനാഥ് സർക്കാരിനെ പിന്തുണയ്ക്കുന്ന എസ്പി എം‌എൽ‌എ രാജേഷ് ശുക്ലയും ബി‌എസ്‌പി എം‌എൽ‌എ സഞ്ജീവ് കുശ്വാഹയും സംയുക്തമായി വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ് .

കമൽനാഥ് സർക്കാർ നേരിടുന്ന കാലുവാരൽ ഭീഷണിയിൽ സഖ്യകക്ഷികൾക്ക് ഒരു പങ്കുമില്ല . കോൺഗ്രസ്സ് എം എൽ എ മാരാണ് കാലുവാരാൻ തയ്യാറെടുത്ത് നില്ക്കുന്നത് . പലരും ബി ജെ പിയുമായി ധാരണയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട് . ബി ജെ പി യിൽ നിന്നും  വമ്പൻ ഓഫറുകൾ അവർ സ്വീകരിക്കുന്നുണ്ട് . എന്നാൽ തങ്ങളെയോ തങ്ങളുടെ പാർട്ടിയിൽ ഉൾപ്പെട്ടവരെയോ ബി ജെ പിയിൽ നിന്നും  ആരും അത്തരം കാര്യത്തിന് സമീപിച്ചിട്ടില്ല . അതിനു താല്പര്യവുമില്ല . ഞങ്ങൾ കമൽനാഥ് സർക്കാരിനൊപ്പമുണ്ട്, ഞങ്ങൾ ഇനിയും അദ്ദേഹത്തെ പിന്തുണയ്ക്കും.. കമൽനാഥിനോട് ഞങ്ങൾകൂറു പുലർത്തുന്നു . , അദ്ദേഹത്തിന്റെ സർക്കാർ എന്തെങ്കിലും ഭീഷണി നേരിടുന്നുണ്ടെങ്കിൽ അത് ചില കോൺഗ്രസ് നേതാക്കളിൽ നിന്നാണ്, ഞങ്ങളിൽ നിന്നുമല്ല . കോൺഗ്രസ്സ് നേതാക്കന്മാർക്ക് പാർട്ടിയേക്കാളും ജനങ്ങളെക്കാളും വലുത് പണമാണ് . ഞങ്ങൾ മായാവതിജിയുടെ നിർദ്ദേശങ്ങൾ പാലിക്കും. ഗുരുഗ്രാം ഹോട്ടലിൽ തങ്ങളെ ആരും ബന്ദികളാക്കിയിട്ടില്ലെന്നും രണ്ട് എം‌എൽ‌എമാരും അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button