Latest NewsNewsIndia

പട്ടാപ്പകല്‍ യുവാക്കളെ വഴിയില്‍ തടഞ്ഞ് ക്രൂരമായി മര്‍ദിച്ചു

യു.പി: പട്ടാപ്പകല്‍ യുവാക്കളെ വഴിയില്‍ തടഞ്ഞ് ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. പശുക്കളെ കശാപ്പുചെയ്യുന്നവരാണെന്ന് ആരോപിച്ചാണ് ഇവരെ മര്‍ദിച്ചതെന്ന് യുവാക്കള്‍ പറയുന്നു. കൂടാതെ ഇവരെ മതത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്നും പരാതിപ്പെടുന്നു. പച്ചക്കറി വാങ്ങാനായി ചന്തയിലേക്ക് പോവുകയായിരുന്ന തങ്ങളെ ഒരു പ്രകോപനവുമില്ലാതെയാണ് അക്രമിച്ചതെന്നും യുവാക്കള്‍ പറയുന്നു.

ആറ് പേരടങ്ങുന്ന സംഘമാണ് യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വടി ഉപയോഗിച്ചും മര്‍ദനം തുടര്‍ന്നു. മര്‍ദിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും അക്രമികള്‍ തയ്യാറായില്ല. കണ്ട് നിന്നവരും ഇവരെ രക്ഷിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ യുവാക്കളുടെ പരാതിയില്‍ ബുലന്ദ്ഷഹര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button